Connect with us

Kerala

വിമതന്‍ എല്‍ഡിഎഫിനെ കൈവിട്ടു; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യു ഡി എഫിന്

Published

|

Last Updated

കണ്ണൂര്‍: വിമതനെ കൂട്ട് പിടിച്ച് എല്‍ഡിഎഫില്‍നിന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. യു ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് 26 പേര്‍ വോട്ട് ചെയ്തപ്പോള്‍ 28 പേര്‍ പിന്തുണച്ചു. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന് ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് നീക്കം. താന്‍ യുഡിഎഫിനൊപ്പമാണെന്ന് പികെ രാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു

. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത് 28 പേരുടെ പിന്തുണയാണെന്നിരിക്കെ 27 അംഗങ്ങളുള്ള യുഡിഎഫ്, വിമത കൗണ്‍സിലര്‍ പി കെ രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്

യുഡിഎഫ് വിമതനായി ജയിച്ച പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം പിടിച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പി കെ രാഗേഷുമായുള്ള തര്‍ക്കം തീര്‍ത്താണ് അവിശ്വാസ പ്രമേയം.

Latest