National
അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ധന്‍, സഹ മന്ത്രി അശ്വിനി കുമാര്‍ ചൗബേ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ഈമാസം ഒമ്പതിനാണ് ശ്വാസതടസ്സമടക്കമുള്ള അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല.
---- facebook comment plugin here -----