International
കശ്മീര്‍: യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ചൈന

ന്യൂയോര്‍ക്ക്: 370-ാം വകുപ്പ് റദ്ദാക്കിയതുള്‍പ്പടെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യു എന്‍ രക്ഷാസമിതി യോഗത്തില്‍ പാക്കിസ്ഥാന് അനുകൂലമായ നടപടി സ്വീകരിച്ചത് ചൈന മാത്രം. റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ഇന്ത്യയെ അനുകൂലിച്ചു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചൈന ആശങ്ക പ്രകടിപ്പിച്ചു. കശ്മീരിനെ വിഭജിക്കുന്നതില്‍ ചൈന ഇതിനു മുമ്പു തന്നെ അതൃപ്തി അറിയിച്ചിരുന്നു. കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് രക്ഷാസമിതി സ്ഥിരാംഗമായ ചൈന ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
ഐക്യരാഷ്ട്ര സഭ തര്‍ക്ക പ്രദേശമെന്ന് പ്രഖ്യാപിച്ച കശ്മീരീല്‍ ഇന്ത്യ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൈന നിലപാടെടുത്തു. കശ്മീരിലെ സാഹചര്യം അപകടകരമാണെന്നും വിഷയത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രശ്‌നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെ എന്നായിരുന്നു ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ മറ്റ് സ്ഥിരാംഗങ്ങളുടെ നിലപാട്.
370ാം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബാഹ്യ ശക്തികളുടെ ഇടപെടല്‍ വിഷയത്തില്‍ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം, കൗണ്‍സില്‍ യോഗത്തിന് മുമ്പ് പാകിസ്ഥാന്‍ അമേരിക്കയുടെ പിന്തുണ തേടിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ട്രംപിനെ ഇമ്രാന്‍ ഖാന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,