ചരിത്രം കുറിച്ച് തിരുവനന്തപുരം കോര്‍പറേഷന്റെ ദുരിതാശ്വാസ കളക്ഷന്‍ സെന്റര്‍

Posted on: August 16, 2019 9:51 pm | Last updated: August 16, 2019 at 9:54 pm

തിരുവനന്തപുരം: കോർപറേഷന്റെ കീഴിൽ പ്രവർത്തിച്ചു വന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ സമാപന ദിവസമായ ഇന്ന് അഭൂതപൂർവമായ തിരക്ക്. വിദ്യാലയങ്ങൾ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ പങ്കാളിത്വവും സംഭരണ മികവും കൊണ്ട് കേരളത്തിന്റെ ശ്രദ്ധ നേടിയ കളക്ഷൻ സെന്ററിൽ  ഇന്ന് മാത്രം സമാഹരിച്ചത് 27 ലോഡ് ഉത്പന്നങ്ങൾ. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസ് ക്ലബിലും വിഭവ സമാഹരണം പുരോഗമിക്കുന്നുണ്ട്.

വീഡിയോ റിപ്പോർട്ട് കാണാം