Kerala
പുത്തുമലയില്‍ തിരച്ചില്‍ തുടരും; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി എകെ ശശീന്ദ്രന്‍

മലപ്പുറം: പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. തിരച്ചിലിനായി ജിപിആര്‍ (റഡാര്‍ സംവിധാനം) കൊണ്ടുവരും. ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും തിരച്ചില്‍ നടത്തും. കാണാതായവരുടെ ബന്ധുക്കള്‍ക്ക് സംശയം ഉള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിരുന്നു.
---- facebook comment plugin here -----