National
അതിര്‍ത്തിയില്‍ ഇന്ത്യയുടെ പ്രത്യാക്രമണം തുടരുന്നു; ഒരു പാക് സൈനികനെക്കൂടി വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യയുടെ തിരിച്ചടി തുടരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീപം നടന്ന പ്രത്യാക്രമണത്തില്‍ ഇന്ത്യ മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചിരുന്നു.
---- facebook comment plugin here -----