Editors Pick
'ഫുള്ളും കൊടുക്കണ്ടെടീ'; നിഷ്‌കളങ്ക ബാല്യങ്ങളുടെ വലിയ നന്മ - വീഡിയോ

എറണാകുളം: ദുരിതാശ്വാസനിധിയിലേക്ക് നാനാതുറകളില്‍ നിന്നും സഹായങ്ങള്‍ ഒഴുകുന്നതിനിടെ പ്രളയബാധിതരെ സഹായിക്കാനെത്തിയ കൊച്ചുമിടുക്കരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. പെരുന്നാളിന് കിട്ടിയ മുഴുവന്‍ പണവും സ്വരുക്കൂട്ടിയ നാണയതുട്ടുകളും മലബാറിന് കൈത്താങ്ങാവാന്‍ നല്‍കിയ മുഹമ്മദ് സിദാനിന്റെയും ഇസയുടെയും വീഡിയോ കണ്ട് നിഷ്‌കളങ്ക ബാല്യത്തിലെ നന്മനിറഞ്ഞ വലിയ മനസ്സിന് കയ്യടിക്കുകയാണ് കേരളം.
ഇത്തയോടൊപ്പമെത്തിയ സിദാനാണ് ആദ്യം തന്റെ കയ്യിലുള്ള മുഴുവന്‍ പണവും നല്‍കിയത്. പിന്നീട് ഇസയും തന്റെ ബാഗിലെ നാണയതുട്ടുകളെല്ലാം നല്‍കാന്‍ തുടങ്ങി. മുഴുവന്‍ പണവും നല്‍കുന്നതിനിടെ “ഫുള്ളും കൊടുക്കണ്ടെടീ” എന്ന കുഞ്ഞനിയന്റെ വാക്കുകളാണ് ദൃശ്യങ്ങള്‍ കണ്ടവരിലേറയും ചിരിപടര്‍ത്തിയത്. ഇസയും കണ്ടു നിന്നവരും നിഷ്‌കളങ്കമായ ഈ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. “പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്”?? എന്ന അടിക്കുറിപ്പോടെയാണ് ആലുവ തായിക്കാട്ടുകരയില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.