സഊദിയിലെ ജിസാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 14, 2019 3:09 pm | Last updated: August 14, 2019 at 3:09 pm

ജിസാന്‍ : സഊദിയിലെ ജിസാനില്‍ കടല്‍ മാര്‍ഗ്ഗം സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് സഊദി അതിര്‍ത്തി സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

യമനില്‍ നിന്നും ജിസാന്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ഞൂറ്റി ഇരുപത്തിയേഴ് കിലോ ഹഷീഷ് ആണ് സുരക്ഷാ സേന കടലില്‍ നടത്തിയ പട്രോളിങ്ങിനിടെ പിടികൂടിയതെന്ന് സുരക്ഷാ സേന വക്താവ് ലഫ്റ്റനന്റ് കേണല്‍ മിസ്ഫര്‍ ബിന്‍ ഗന്നാം അല്‍ ഖുറൈനി പറഞ്ഞു.രണ്ട് യെമന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്