Kerala
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍(78) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി ചികിത്സയിലായിരുന്നു. 2009 മുതല്‍ 2014 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു .
സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം, കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍, കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും എംഎല്‍എയുമായിരുന്ന പരേതനായ പി ഗോപാലന്റെ സഹോദരനാണ്.ഷൈമ ലതയാണ് ഭാര്യ. 3 മക്കളുണ്ട്.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യമ്പലത്ത്.
---- facebook comment plugin here -----