രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിച്ചു

Posted on: August 13, 2019 10:02 pm | Last updated: August 13, 2019 at 10:02 pm

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ അസാമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിംഗ് ഇത്തവണ രാജസ്ഥാനില്‍ നിന്നാണ് പത്രിക സമര്‍പ്പിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പത്രികാ സമര്‍പ്പണ വേളയില്‍ അദ്ദേഹത്തോടൊ പ്പമുണ്ടായിരുന്നു.

രാജസ്ഥാനില്‍ നിന്നും എം പിയായിരുന്ന ബി ജെ പി നേതാവ് മദന്‍ ലാല്‍ സെയ്‌നിയുടെ മരണത്തോടെയാണ് സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്നത്.