Kerala
പ്രളയ ബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍

ആലപ്പുഴ: പ്രളയ ബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു കത്തയച്ചിട്ടുമുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിലായ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----