Gulf
മിനായിൽ വാഹനാപകടം; മൂന്ന് തീർഥാടകർ മരിച്ചു

മക്ക: നിയന്ത്രണം വിട്ട ബസ്സ് മക്കയില്‍ റോഡരികിലുള്ള ഹാജിമാര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി ഈജിപ്ഷ്യന്‍ പൗരനും രണ്ട് ഇന്ത്യക്കാരുമടക്കം മൂന്ന് പേർ മരിച്ചു. ഉത്തര്‍ പ്രദേശിൽ നിന്നുള്ള വസീഉൽ ഹസൻ, ജാര്‍ഖണ്ഡിൽ നിന്നുള്ള നൂർജഹാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മൃതദേഹങ്ങൾ മക്കയിലെ കിഡ്‌നി അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
അപകടത്തിൽ മൂന്നു ഇന്ത്യക്കാർക്കും ഒരു സ്വദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട നൂർജഹാന്റെ ഭർത്താവ് മുനവ്വർ അലി, കൊയിലാണ്ടിയിൽ നിന്നും ഹജ്ജിനെത്തിയ ഇമ്പിച്ചി ആയിഷ, കെ.എം.സി.സി. ഹജ്ജ് വളണ്ടിയർ പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ മക്കയിലെ അൽനൂർ ആശുപത്രിയിലേക്ക് മാറ്റി.