പച്ചക്കറി വില കുതിക്കുന്നു

Posted on: August 11, 2019 12:32 am | Last updated: August 11, 2019 at 12:32 am

കോട്ടക്കല്‍: മഴ കനത്തതോടെ പച്ചക്കറികള്‍ക്കും വില കുതിച്ചു. ഇരട്ടി വിലയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍. രണ്ട് ദിവസമായി പച്ചക്കറികള്‍ മാര്‍ക്കറ്റുകളിലെത്തുന്നില്ല. നേരത്തെ ശേഖരത്തിലുള്ളതാണ് വിപണിയിലുള്ളത്. ഇവയാണ് വിലകൂട്ടി നില്‍ക്കുന്നത്.

വരും ദിവസങ്ങളില്‍ ഇനിയും വില കൂടും. ഉള്ളി, ഉരുളന്‍ കിഴങ്ങ് എന്നിവ നേരത്തെ സ്റ്റോക്കുള്ള തിനാല്‍ ഇവയുടെ വില കാര്യമായി കൂടിയിട്ടില്ല. തക്കാളി തോന്നിയ വിലക്കാണ് വില്‍ക്കുന്നത്. വില വര്‍ധന പെരുന്നാള്‍ ആഘോഷത്തേയും ബാധിക്കും. പച്ചക്കറി കിട്ടാതായതോടെ ദുരിതാശ്വാസ ക്യാമ്പുകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.