മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭുവനേശ്വര്‍ കലിത ബി ജെ പിയില്‍

Posted on: August 9, 2019 11:44 pm | Last updated: August 9, 2019 at 11:44 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസാമില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗവുമായ ഭുവനേശ്വര്‍ കലിത ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പായിരുന്നു കലിത. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച കലിത രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.

370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നടപടി ആത്മഹത്യാപരമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും കലിത പറഞ്ഞിരുന്നു.