Kerala
പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് വ്യാജ പ്രചാരണം

കോഴിക്കോട്: പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ ശനിയാഴ്ച മുതല്‍ മൂന്നു ദിവസം പമ്പുകള്‍ അടച്ചിടുമെന്നാണ് വാട്‌സാപ്പിലുള്‍പ്പടെ പ്രചരിക്കുന്നത്. ഇതേ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
വാര്‍ത്ത വ്യാജമാണെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ് ബുക്കില്‍ അറിയിച്ചു. ആശങ്കയുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികളും അറിയിച്ചു.
---- facebook comment plugin here -----