നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യ സര്‍വീസുകള്‍ തിരുവനന്തപുരത്ത് നിന്ന് നടത്തും

Posted on: August 9, 2019 8:29 pm | Last updated: August 10, 2019 at 2:14 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഇവിടെ നിന്നുള്ള വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും. ആഗസ്റ്റ് 10, 11 തീയതികളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 12 സര്‍വീസുകളുടെ ആഗമന നിര്‍ഗമനമാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മാറ്റിയത്.

ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം സര്‍വീസുകള്‍ ഇവിടെ നിന്ന് നടത്തുന്നതിന് നേവി അനുമതി നല്‍കിയതായാണ് വിവരം.