Connect with us

Kerala

മഴ: നിരവധി ട്രെയിനുകള്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി.മംഗളൂരുവില്‍ നിന്നും ഇന്നലെ പുറപ്പെട്ട മംഗളൂരു ചെന്നൈ മെയില്‍ ഷൊര്‍ണ്ണൂര്‍ സര്‍വ്വീസ് അവസാനിപ്പിക്കും.

പാലക്കാട് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ കുറ്റിപ്പുറം, ഫറോക്ക് കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട് എറണാകുളം, പാലക്കാട് ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍ കോഴിക്കോട് റൂട്ടുകളില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

റദ്ദാക്കിയ ട്രെയിനുകള്‍:

16516 കര്‍വാര്‍യശ്വന്ത്പുര്‍ എക്‌സ്പ്രസ്സിന്റെ ആഗസ്റ്റ് 10ലെ സര്‍വ്വീസ് റദ്ദാക്കി. 16515 യശ്വന്ത്പുര്‍കര്‍വാര്‍ എക്‌സ്പ്രസ്സ് ആഗസ്റ്റ് 9ലെ യാത്ര റദ്ദാക്കി.
16575 യശ്വന്ത്പുര്‍മംഗളൂരു എക്‌സ്പ്രസ്സിന്റെ ആഗസ്റ്റ് 11ലെ സര്‍വ്വീസ് റദ്ദാക്കി
16518/16524 കണ്ണൂര്‍/കര്‍വാര്‍കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ്സ് ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി