നിലമ്പൂര്‍ ഭൂദാനം കോളനിയീല്‍ വന്‍ ഉരുള്‍പൊട്ടല്‍; 40ഓളം പേരെ കാണാനില്ല

Posted on: August 9, 2019 2:10 pm | Last updated: August 9, 2019 at 7:58 pm

നിലമ്പൂര്‍: അതിശക്തമായ മഴ തുടരുന്നതിനിടെ, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവള പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഭൂദാനം കോളനിക്ക് മുകളിലേക്ക് മലയിടിഞ്ഞ് നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഗ്രാമം മുഴുവനും മണ്ണിനടിയിലായ സ്ഥിതിയാണ്. ഏതാനും പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച അഞ്ച് മണിയ്ക്കാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഇപ്പോഴും വേണ്ടത്ര രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ രക്ഷാദൗത്യവുമായി രംഗത്തുണ്ട്. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.