National
പാക് വ്യോമ പാത അടച്ചത് സര്‍വീസുകളെ ബാധിക്കില്ല: എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പാക് വ്യോമ പാത അടച്ചത് സര്‍വീസുകളെ ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വരുമെന്നതിനാല്‍ പത്തു മിനുട്ടിലധികം സമയം കൂടുതലായി സഞ്ചരിക്കേണ്ട പ്രശ്‌നം മാത്രമേയുള്ളൂവെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ അഞ്ച് വരെയാണ് വ്യോമ പാത ഭാഗികമായി അടച്ചിട്ടുള്ളത്.
ബാലകോട്ട് ആക്രമണത്തെ പിന്തുടര്‍ന്നും പാക്കിസ്ഥാന്‍ വ്യോമ പാത അടച്ചിരുന്നു. നാലര മാസങ്ങള്‍ക്കു ശേഷമാണ് പാത തുറന്നത്. ഫെബ്രുവരി 26നും ജൂലൈ 15നും ഇടക്കുള്ള കാലയളവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ പാതയില്‍ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ തുറന്നുകൊടുത്തിരുന്നത്.
---- facebook comment plugin here -----