Connect with us

Ongoing News

കോണ്‍സുല്‍ ജനറലുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മക്കയിലെ ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ആസ്ഥാനത്ത് വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ വൈ.സാബിര്‍, ട്രാന്‍സ്പോര്‍ട്ട് ഇന്‍ചാര്‍ജ് അബ്ബാസ് തുടങ്ങിയവരോടൊപ്പം.

മക്ക: അസീസിയായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഹജ്ജ് മിഷന്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് കാന്തപുരം സി ജിയെ അറിയിച്ചു. ഹാജിമാര്‍ക്കു വേണ്ട പരമാവധി എല്ലാ സേവനങ്ങളും തങ്ങള്‍ ചെയ്യുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഹമ്മദ് നൂര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി സേവനമനുഷ്ടിക്കുന്ന മലയാളി വളണ്ടിയര്‍മാര്‍ക്ക് ഹജ്ജ്മിഷന്‍ വകയായി അസീസിയായില്‍ താമസ സൗകര്യമേര്‍പ്പാട് ചെയ്യുന്നുണ്ടെന്നും സി.ജി കാന്തപുരത്തോടു പറഞ്ഞു. സി ജിക്കു പുറമെ ഹജ്ജ് കോണ്‍സുല്‍ വൈ സാബിറുമായും കാന്തപുരം ചര്‍ച്ച നടത്തി.

---- facebook comment plugin here -----

Latest