ട്രെയിനില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; ടി ടി ഇക്കും പാന്‍ട്രി ജീവനക്കാരനും സസ്പെന്‍ഷന്‍

Posted on: August 7, 2019 10:16 pm | Last updated: August 8, 2019 at 10:52 am

ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസ് ട്രെയിനില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ചതായി പരാതി. ഡല്‍ഹി-റാഞ്ചി ട്രെയിനിലാണ് സംഭവം.

പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ച ടിക്കറ്റ് എക്‌സാമിനറെയും പാന്‍ട്രി ജീവനക്കാരനെയും
റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു.

ഭാവിയില്‍ സാധാരണ ജീവിതം അസാധ്യമാകുമെന്ന് ഭയന്ന് പെണ്‍കുട്ടി പരാതി രേഖാമൂലം നല്‍കിയിരുന്നില്ല. പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടാണ് വിശദാംശങ്ങള്‍ ശേഖരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.