Gulf
ഹജ്ജ് : മഷാഇര്‍ ട്രെയിന്‍ ദുല്‍ഹിജ്ജ എട്ടു മുതല്‍ ഓടിതുടങ്ങും; പരീക്ഷണഓട്ടങ്ങള്‍ പൂര്‍ത്തിയായി

മിന: വിശുദ്ദ ഹജ്ജ് കര്‍മ്മങ്ങളുടെ സുപ്രധാന ചടങ്ങുകള്‍ക്ക് ശാക്തസിയാവുന്ന അറഫാമിനമുസ്ദലിഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടുള്ള മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി.
തീര്‍ത്ഥാടകരെയും വഹിച്ചുള്ള സര്‍വ്വീസ് ദുല്‍ഹിജ്ജ മുതല്‍ ആരംഭിക്കുമെന്ന് മക്ക വികസന അതോറിറ്റി അറിയിച്ചു .മിനായില്‍ നിന്ന് അറഫയിലേക്കുള്ള തീര്തടകരെയും വഹിച്ചാണ് മഷാഇര്‍ സര്‍വീസുകള്‍ ആരംഭിക്കുക.അമേരിക്ക , യൂറോപ്പ് , തുര്‍ക്കി , ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ , അറബ് രാജ്യങ്ങളില്‍ നിന്നും , ദക്ഷിണേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്ഷം മിനായില്‍ നിന്ന് അറഫയിലേക്ക് മശാഇര്‍ ട്രെയിന്‍ സേവനം അനുവദിച്ചിരിക്കുന്നത്
---- facebook comment plugin here -----