പരമ്പര തൂത്തുവാരി ഇന്ത്യ; ഏഴ് വിക്കറ്റ് ജയം

Posted on: August 7, 2019 1:01 am | Last updated: August 7, 2019 at 12:49 pm
ദീപക് ചാഹറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഗയാന: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് അനായാസ വിജയം. 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയത്. മൂന്നാം വിക്കറ്റിൽ കോലി- പന്ത് കൂട്ടുകെട്ട് 105 റൺസ് നേടിയത് വിജയത്തിൽ നിർണായകമായി.

സുനിൽ നരെയ്ൻ (രണ്ട്), ഇവിൻ ലൂയീസ് (പത്ത്), ഹെറ്റ്‌മെയർ (ഒന്ന്) എന്നിവരെ പുറത്താക്കിയ ദീപക് ചാഹറാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം നൽകിയത്. നാലാം വിക്കറ്റിൽ നിക്കോളസ് പൂരാനും കീറൻ പൊള്ളാർഡും ചേർന്ന് വിൻഡീസിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 45 പന്തിൽ ഒരു ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്നതായുന്നു പൊള്ളാർഡിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി നവനീത് സെയ്‌നി രണ്ടും രാഹുൽ ചാഹർ ഒരു വിക്കറ്റും വീഴ്ത്തി. മഴയെ തുടർന്ന് വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു.