National
'ഞാന്‍ കാത്തിരുന്നത് ഈ ദിനത്തിനായി' ;മരണത്തിന് മണിക്കൂറുകള്‍ മുമ്പ് മോദിക്ക് നന്ദി പറഞ്ഞ് സുഷമ സ്വരാജിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു സുഷമാ സ്വരാജ്. കശ്മീര്‍ വിഭജന ബില്ലില്‍ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
നന്ദി മോദിജി, എന്റെ ജീവിതത്തില്‍ ഈ ദിനത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നതെന്നാണ് മോദിക്കുള്ള ട്വീറ്റില്‍ സുഷമ സ്വരാജ് അവസാനമായി കുറിച്ചത്. രാത്രി 7.23നാണ് സുഷമ സ്വരാജിന്റെ അവസാന ട്വീറ്റ്. ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് അവര്‍ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----