Connect with us

Gulf

ജിദ്ദയില്‍ വാഹനാപകടം; വയനാട് വെള്ളമുണ്ട സ്വദേശി മരിച്ചു

Published

|

Last Updated

ജിദ്ദ : സഊദിയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ വയനാട് വെള്ളമുണ്ട സ്വദേശി മരിച്ചു.
വെള്ളമുണ്ട കിണറ്റിങ്കല്‍ കുമ്പളക്കണ്ടി അമ്മദിന്റെ മകന്‍ നൗഫല്‍ (34) ആണ് മരിച്ചത് .ജിദ്ദയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന നൗഫല്‍ സഞ്ചരിച്ച വാഹനം മക്ക ജിദ്ദ ഹൈവേയില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ നൗഫല്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം ജിദ്ദയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
മാതാവ് : കോളോത്ത് റംല. ഭാര്യ : ഷര്‍മിള ര.ണ്ടുമക്കളുണ്ട് .നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കരിക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

Latest