ഉന്നാവോ: വാഹനാപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Posted on: August 6, 2019 3:19 pm | Last updated: August 6, 2019 at 7:34 pm

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് എയിംസ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ നിലയില്‍ മാറ്റമില്ല. ഗുരുതരാവസ്ഥ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന പെണ്‍കുട്ടിയുടെ രക്തസമ്മര്‍ദം ഉയര്‍ത്താന്‍ കൂടുതല്‍ വൈദ്യ സഹായം ആവശ്യമാണെന്നും ബുള്ളറ്റിനില്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി എയിംസ് ആശുപത്രിയിലേക്കു മാറ്റിയത്.