Kerala
പി എസ് സി പരീക്ഷ ക്രമക്കേട്; സി ബി ഐ അന്വേഷിക്കണം- ചെന്നിത്തല

തിരുവനന്തപുരം: പി എസ് സി പരീക്ഷയില്‍ വലിയ തട്ടിപ്പ് നടന്നതായി തെളിഞ്ഞെന്നും ഈ സാഹചര്യത്തില്‍ ഒരു സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത തകര്‍ന്നെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പരീക്ഷ ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും പി എസ് സി ചെയര്‍മാനും അന്വേഷണ പരിധിയില്‍ വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പി എസ് സിയുടെ പോലീസ് ് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ എസ് എഫ് ഐ നേതാക്കള്‍ വന്‍ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പി എസ് സി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി പി എസ് സി കണ്ടെത്തിയത്.
പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ് എം എസ് വന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്.
ഈ സഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.