Connect with us

National

നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത; സോണിയ യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കശ്മീര്‍ ബല്ല് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസ് അടുത്ത ആശയക്കുഴപ്പത്തില്‍. എന്ത് നിലപാട് സ്വകരിക്കണമെന്ന വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസം രൂക്ഷമായി. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി സോണിയാ ഗാന്ധി എം പിമാരുടെ അടിയന്തിര യോഗം വിളിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലും കൃത്യമായ നിലപാടില്ലാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ ലോക്‌സഭയില്‍ രാഹുല്‍ ഉണ്ടായിരുന്നെന്നാണ് സൂചന. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല.
ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും കേന്ദ്രം ചെയ്തതെന്ന് ഗുലാം നബി ആസാദ് ഇന്നലെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീത നിലപാടാണ് മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി സ്വീകരിച്ചത്. ചരിത്രപരമായ തെറ്റ് തിരുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്!ു, അന്നത്തെ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളല്ലയുമായി നടത്തിയ ചര്‍ച്ചകള്‍ക്കും, വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി ഭരണഘടനാ അനുച്ഛേദം 370 ഭരണഘടനയോട് ചേര്‍ക്കുന്നത്. നെഹ്‌റുവിന്റെ ആ തീരുമാനത്തെ തള്ളിപ്പറയുകയാണ് ജനാര്‍ദ്ദന്‍ ദ്വിവേദി ചെയ്തത്.

ഇന്നലെ രാജ്യസഭയില്‍ അവതരിപ്പിച്ച കശ്മീര്‍ വിഭജന ബില്ലിനും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവിനും പുറമെ കശ്മീരില്‍ സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള ബില്ലും ഇന്ന് അമിത്ഷാ അവതരിപ്പിച്ചേക്കും.

ബി ജെ ഡി, ബി എസ് പി കക്ഷികല്‍ രാജ്യസഭയിലേത് പോലെ ലോക്‌സഭയിലും ബില്ലിനെ പിന്തുണക്കും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭയില്‍ പാസായത് 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ്. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

---- facebook comment plugin here -----

Latest