National
മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിറകെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ വെക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ഞായറാഴ്ച രാത്രി മുതല്‍ ഇരുവരും വീട്ടുതടങ്കലിലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കുമെന്ന നിഗമനത്തിലാണ് ഇരുവരേയും തടങ്കലില്‍ വെക്കുന്നതെന്നാണ് അറിയുന്നത്. ശ്രീനഗറിലെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിലാണ് നടപടി.
---- facebook comment plugin here -----