Connect with us

Wayanad

ജുനൈദ് കൈപ്പാണി യുവജനസേവാദൾ ദേശീയ പ്രസിഡന്റ്

Published

|

Last Updated

കോഴിക്കോട്‌: കഴിഞ്ഞ ദിവസം മുംബൈയിലെ ബന്ധുപ് ജനതാദൾ എസ് ആസ്ഥാനത്തു ചേർന്ന സോഷ്യലിസ്റ്റ് യുവജന കൂട്ടായ്മ ജുനൈദ് കൈപ്പാണിയെ
യുവജനസേവാദൾ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

രാജ്യത്തെ ജനതാ പരിവാർ ശൃംഖലയിലെ വിവിധ യുവജന സംഘടനകളുടെ സംയുക്തകൂട്ടായ്മയാണ് നിലവിൽ യുവജനസേവാദൾ.  അത്യന്തം ദയനീയവും അപകടകരവുമായ സാഹചര്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോൾ ഭിന്നിച്ച് വിഘടിച്ചു പരസ്പരം പോരടിക്കുന്ന ജനതാ പ്രസ്ഥാനങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് പരസ്പരം യോജിപ്പിന്റെ വഴിയിലേക്ക് വരേണ്ടത് സമകാലീക ഇന്ത്യയുടെ ആവശ്യമാണെന്ന് നിയുക്ത പ്രസിഡന്റ് ജുനൈദ് കൈപ്പാണി പറഞ്ഞു.

Latest