ബഷീറിന്റെ കുടുംബത്തെ സര്‍ക്കാര്‍ കൈവിടില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

Posted on: August 5, 2019 2:16 pm | Last updated: August 5, 2019 at 4:57 pm
കാലിക്കറ്റ് പ്രസ്‌കബ്ബ് സംഘടിപ്പിച്ച കെ എം ബഷീര്‍ അനുസ്മരണം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊന്ന സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ കുടുബത്തെ സംരക്ഷിക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ടെന്നും മലപ്പുറം കലക്ടറോട് അവരുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബഷീറിന്റെ കുടുംബത്തെ സര്‍ക്കാര്‍ കൈവിടില്ലെന്നും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ബഷീറിന്റെ ദാരുണാന്ത്യം അപകട മരണമായി കാണാനാകില്ലെന്നും അതൊരു കൊലപാതകമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്, കേസില്‍ ആര്‍ക്ക് വിഴ്ചപറ്റിയാലും നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ ശാസ്ത്രീയ പരിശോധന നടത്തുന്നതില്‍ പോലീസ് മനപ്പൂര്‍വം വീഴ്ചയുണ്ടാക്കി. ഇത് ശ്രീറാമിനെ സഹായിക്കാനാണെന്ന ആരോപണം നിഷേധിക്കാനാകല്ലെന്നും ഇതുകൊണ്ട് പ്രതി രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വച്ച് നടന്ന കെ.മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടന്ന കെ.മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ പങ്കെടുത്തു കൊണ്ട് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു.