വളപട്ടണത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Posted on: August 5, 2019 10:23 am | Last updated: August 5, 2019 at 10:23 am

കണ്ണൂർ: വളപട്ടണം മന്നയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു.  പുലർച്ചെ 12.15 ഓടെയായിരുന്നു അപകടം. വളപട്ടണം ടോൾബൂത്ത് കോട്ടമ്മലിൽ സൂപ്പീക്കാന്റെവിടെ മുഫാസ്‌ മുസ്തഫ (27) ആണ് മരിച്ചത്. മൃതദേഹം കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ. വളപട്ടണം പോലീസ് സ്ഥലത്തെത്തി. പിതാവ്: മുസ്തഫ. മാതാവ്: പരേതയായ കെ എസ് സജ്ന. ഒരു സഹോദരിയുണ്ട്.