National
കാശ്മീരിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിര്‍ണായക രാഷ്ട്രീയക്കളി: കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും കാശ്മീരിലെ സമാധാന അന്തരീക്ഷത്തിന് വലിയ ഭീഷണിയും സൃഷ്ടിക്കുന്ന നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 എടുത്തുകളയാന്‍ ഈ സഭാ സമ്മേളനത്തില്‍ തന്നെ എടുത്തുകളയാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഇതിന്റെ ഭാഗമായി കാശ്മീരിലെ ഷ്ടീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി ഡല്‍ഹിയില്‍ അടിയന്തിര കേന്ദ്ര ന്ത്രിസഭായോഗം ചേരുകയാണ്. ഇതിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതി യോഗം പധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ പങ്കെടുത്തു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരായ പൗരന്‍മാര്‍ക്ക് ഭൂമി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക അവകാശങ്ങള്‍ ഉറപ്പാക്കുന്ന അനുച്ഛേദം 35 എ എന്നിവ പിന്‍വലിക്കുന്നതിനുള്ള ബില്ലുകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിയമോപദേശം തേടിയിരുന്നു. ഇത് പെട്ടന്ന് നടപ്പാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ഇതിനെതിരെയുള്ള പ്രതിഷേധം തടയാനാണ് ജമ്മു കശ്മീരില്‍ വ്യാപകമായി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അമിത് ഷാ നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ പ്രതിപക്ഷം വിഷയം പാര്‍ലിമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പായി. രാജ്യസഭയിലും ലോക്‌സഭയിലും കോണ്‍ഗ്രസും സി പി എമ്മും കശ്മീര്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അമിത് ഷാ ഇതിന് മറുപടിയുമായി ലോക്‌സഭയില്‍ സംസാരിക്കുമെന്നാണ് സൂചന. വീട്ടു തടങ്കലിലാക്കപ്പെട്ട നേതാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സി പി ം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.
370യും 35 എയും ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാല്‍ത്തന്നെ ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസായാല്‍ പോര. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാലേ ഇത് നിയമമാകൂ. ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തില്‍ അതിന് മുമ്പ് ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്ര നീക്കം. ലമെന്റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുമ്പ്, ബില്ലുകള്‍ ലോക്‌സഭയിലെങ്കിലും അവതരിപ്പിച്ച് പാസാക്കിയെടുക്കാന്‍ കഴിയുമോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യസഭയില്‍ നിലവിലെ ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാരിന് ഈ ബില്ല് പാസാക്കാനാകില്ല.
അതിനിടെ മ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കവും നടക്കുന്നതായി ആലോചനയുണ്ട്.