Ongoing News
പോലീസുകാർക്കെതിരെ നടപടി വേണം: ഐ എൻ എൽ

കോഴിക്കോട്: കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. ബഷീറിന്റെ മരണത്തിന് ഉത്തവാദികളായവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയ സർക്കാറിനെ അഭിനന്ദിക്കുന്നു. അതേസമയം, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണെന്നും ഐ എൻ എൽ പറഞ്ഞു.
---- facebook comment plugin here -----