ബഷീറിന്റെ മരണം: ദമ്മാം മീഡിയ ഫോറം അനുശോചിച്ചു

Posted on: August 3, 2019 8:16 pm | Last updated: August 5, 2019 at 7:44 pm

ദമ്മാം: സിറാജ് ദിനപത്രം തിരുവനംന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ നിര്യാണത്തില്‍ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു.
ഊര്‍ജ്ജസ്വലനും യുവാവുമായിരുന്ന കെ എം ബഷീറിന്റെ വേര്‍പാട് കുടുംബത്തിന് മാത്രമല്ല മാധ്യമലോകത്തിനും സമൂഹത്തിനും ഒരു നഷ്ടമാണ്.

ബഷീറിന്റെ മരണം യാദൃച്ഛികം എന്നുപറഞ്ഞു ലഘൂകരിക്കാനാകില്ല. ധാര്‍മികതയും ഉത്തരവാദിത്വവും മാതൃക പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നടപടിമൂലം സംഭവിച്ചതാണ്.

ഒരു ഐ എ എസ് ഓഫീസറിന്റെ നീതികരിക്കാനാകാത്ത തെറ്റുമൂലം അനാഥമായതു രണ്ടു പിഞ്ചു കുട്ടികളും കുടുംബവുമാണ്. കുടുംബത്തെ സഹായിക്കണം. കൂടാതെ ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ശക്തമാ നടപടി സ്വീകരിക്കണമെന്നും മീഡിയ ഫോറം അറിയിച്ചു.