Connect with us

Kerala

കെ എം ബഷീറിന്റെ അപകട മരണം: അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എകെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ . കേസില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും. വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയോട് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരെയെങ്കിലും മനപൂര്‍വ്വമായി സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ മാതൃകാപരമായി നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് പോലീസുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Latest