Connect with us

Gulf

ന്യൂസിലന്‍ഡില്‍ നിന്നുള്ള തീര്‍ഥാടകരെത്തി; ഹജ്ജ് കര്‍മത്തിന് സൗജന്യ അവസരമൊരുക്കി സല്‍മാന്‍ രാജാവ്

Published

|

Last Updated

മക്ക: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുണ്യഭൂമിയിലെത്തി. 2019 മാര്‍ച്ചിലാണ് ന്യൂസിലന്‍ഡില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലും ലിന്‍വുഡ് പള്ളിയിലും ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും 200 ബന്ധുക്കള്‍ക്ക് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് സല്‍മാന്‍ രാജാവ് സൗജന്യ അവസരം ഒരുക്കുകയായിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ തീര്‍ഥാടകരെ മുതിര്‍ന്ന ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു,

---- facebook comment plugin here -----

Latest