Kerala
അനുവദനീയമായതില്‍ കൂടുതല്‍ സില്‍വറിന്റെ അംശം; മക്‌ഡോവല്‍ കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: മക്‌ഡോവല്‍ കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. അനുവദനീയമായതിലും കൂടുതല്‍ സില്‍വറിന്റെ അംശം കമ്പനിയുടെ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സേഫ്റ്റി കേരളയിലാണ് ഇതു സം
ബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും പിന്‍വലിക്കാന്‍ കമ്പനിയോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മക്‌ഡോവല്‍ കുപ്പിവെള്ളം സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
---- facebook comment plugin here -----