ബസില്‍ നിന്നിറങ്ങിയ എന്‍ജി. വിദ്യാര്‍ഥിനി അതേ ബസിന്റെ വാതില്‍ തലക്കിടിച്ച് മരിച്ചു

Posted on: August 2, 2019 3:26 pm | Last updated: August 2, 2019 at 3:26 pm

ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ നിന്നും ഇറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി അതേ ബസിന്റെ വാതില്‍ തലയിലടിച്ച് മരിച്ചു. വെള്ളല്ലൂര്‍ സ്വദേശി ഗായത്രിയാണ് മരിച്ചത്.

അപകടം വരുത്തിയ സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡയിലെടുത്തു.വിദ്യാര്‍ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.