Connect with us

National

മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റമണ്‍ മാഗ്‌സസെ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവര്‍ത്തനത്തെ മാറ്റിയതിനും നൈതികതയും പ്രൊഫഷണലിസവും ഇഴ ചേര്‍ത്തുകൊണ്ട് മാധ്യമപ്രവര്‍ത്തനം തുടരുന്നതിനുമാണ് പുരസ്‌കാരമെന്ന് മഗ്‌സസെ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രവീഷ് കുമാറുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുക. 1996 മുതല്‍ എന്‍ഡിടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്.

രവീഷിന് പുറമേ, മ്യാന്‍മറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കോ സ്വെ വിന്‍, തായ്‌ലന്‍ഡില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തക ആങ്ഖാനാ നീലാപായ്ജിത്, ഫിലിപ്പീന്‍സില്‍ നിന്നുള്ള സംഗീതജ്ഞന്‍ റായ്മണ്ടോ പുജാന്‍തെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രശസ്ത യുവനടന്‍ കിം ജോങ് കി എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിനര്‍ഹരായത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങളോടെയും, കൃത്യമായി വാര്‍ത്തകളുടെ എല്ലാ വശങ്ങളും പക്ഷഭേദമില്ലാതെ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് രവീഷെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബ ആംതെ, അരവിന്ദ് കെജരിവാള്‍ എന്നിവരാണ് ഇതിന് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍

---- facebook comment plugin here -----

Latest