National
മാലിദ്വീപ് മുന്‍വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് പിടിയില്‍

ചെന്നൈ: മാലിദ്വീപ് മുന്‍ വൈസ്പ്രസിഡന്റ് അഹമ്മദ് അദീബ് തൂത്തുകുടിയില്‍ പിടിയിലായി. മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസിലും അഴിമതിക്കേസുകളിലും വിചാരണ നേരിടുന്ന അദീബിനെ ചരക്ക് കപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തത്.
നേരത്തെ 33 വര്‍ഷം തടവു ശിക്ഷക്ക് കോടതി വിധിച്ചിരുന്നുവെങ്കിലും വിചാരണ നടപടികള്‍ക്കിടയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതു മൂലം റദ്ദാക്കുകയായിരുന്നു. അന്വേഷണം പുനരാരംഭിച്ച ശേഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇന്ത്യയില്‍ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് മാലിദ്വീപില്‍ അറസ്റ്റ് ഭയന്നാണ് അനതികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ മാലിദ്വീപില്‍ നിന്നുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് അദീപ് പോലീസ് വലയിലായത്.