‘ജയശങ്കറിനെ സുപ്രീം കോടതി ജഡ്ജിയാക്കണം’; പരിഹാസവുമായി പി കെ ശ്രീമതിയും

Posted on: August 1, 2019 1:55 pm | Last updated: August 1, 2019 at 1:59 pm

കോഴിക്കോട്: കണ്ണൂരില്‍ തോറ്റ എം പിയെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറാക്കണമെന്ന് പരിഹസിച്ച അഡ്വ. എ ജയശങ്കറെ തിരിച്ചു പരിഹസിച്ച് പി കെ ശ്രീമതി ടീച്ചര്‍. ആറ്റിങ്ങല്‍ മുന്‍ എം പി. എ സമ്പത്തിന്റെ പുതിയ പദവിയുമായി ബന്ധപ്പെട്ട് ശ്രീമതി ടീച്ചറടക്കമുള്ള തോറ്റ എം പിമാരെ പരിഹസിച്ച ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് മറുപടി.

തന്നെ അമേരിക്കയിലെ അംബാസിഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കറിനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ശുപാര്‍ശ ചെയ്യുന്നുവെന്നന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താല്‍ ജയശങ്കറിന് നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അര്‍ഹതയുണ്ടെന്നും ടീച്ചര്‍ പരിഹസിച്ചു.

കോടതിയില്‍ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടി വി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീല്‍ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാന്‍ അനിയന്‍ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്‌കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യല്‍ ടീച്ചര്‍’ എന്ന് പരിഹസിക്കുന്ന ചില അസൂയക്കാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. തന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതില്‍ വക്കീലിന് നന്ദിയുണ്ട്- ശ്രീമതി പറഞ്ഞു. ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിയാത്തതില്‍ ക്ഷമചോദിക്കുന്നുവെന്നും ജയശങ്കറിനു മറുപടിയായി ശ്രീമതി ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്തു. ‘വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’ എന്നു കൂടെ ചേര്‍ത്താണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കണ്ണൂരില്‍ തോറ്റ എം പിയുടെ കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് കേരളത്തിന്റെ അംബാസഡറോ ഐക്യരാഷ്ട്രസഭയിലെ കേരളത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണമെന്നായിരുന്നു ഫേസ്ബുക്കില്‍ ശ്രീമതി ടീച്ചര്‍ക്കെതിരെ ജയശങ്കറിന്റ പരിഹാസം. എ സമ്പത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും പദവികൊണ്ട് സാധിച്ചുവെന്നും ഇതേ മാതൃകയില്‍ മുന്‍ എം പിമാരായ എം ബി രാജേഷിനെ ചെന്നൈയിലും പി ബിജുവിനെ ബെംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരുമെന്നും ജയശങ്കര്‍ പറഞ്ഞു. തൃശൂരില്‍ തോറ്റ എം പിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സി പി ഐക്കാര്‍ക്ക് സന്തോഷമാകുമെന്നും
എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ജയശങ്കറിന്റെ കുറിപ്പില്‍ പറയുന്നു.

പി കെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല.ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്.കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യൽ ടീച്ചർ’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
#ADVAJAYASANKAR
#JAYASANKAR

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: