ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കി കെജ്‌രിവാളിന്റെ പ്രഖ്യാപനം

Posted on: August 1, 2019 12:54 pm | Last updated: August 1, 2019 at 7:42 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനമായാണിത് വിലയിരുത്തപ്പെടുന്നത്. 2020 ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്.

ഡല്‍ഹിയെ സംബന്ധിച്ച് ചരിത്രപരമായ പ്രഖ്യാപനമാണിതെന്ന് ഉപ മുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു. നല്ല വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ പോലെ വീടുകളില്‍ ലൈറ്റും ഫാനും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിന് നിശ്ചിത അളവ് വൈദ്യുതി സൗജന്യമായി നല്‍കേണ്ടത് അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.