ഉന്നാവോ: കേസുകളുടെ വിചാരണ യു പിക്കു പുറത്തേക്ക്; കത്ത് സി ബി ഐക്ക് കൈമാറും

Posted on: August 1, 2019 11:22 am | Last updated: August 1, 2019 at 3:30 pm

ന്യൂഡല്‍ഹി: ഉന്നാവോ കേസുകളുടെ വിചാരണ യു പിക്ക് പുറത്തേക്കു മാറ്റുമെന്ന് സുപ്രീം കോടതി. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അയച്ച കത്ത് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നാവോ പീഡനവും അനുബന്ധ കേസുകളുമാണ് യു പിയില്‍ നിന്ന് മാറ്റുന്നത്.

കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ന് 12ന് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. കേസ് നാളത്തേക്കു മാറ്റണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്ന പ്രത്യേക നിര്‍ദേശവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നുള്ള ഭീഷണയും മറ്റും ആരോപിച്ച് പെണ്‍കുട്ടി അയച്ച കത്ത് സി ബി ഐക്ക് കൈമാറും.