Kerala
ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളുടെ യാത്രാക്കൂലി: കേരള എം പിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളുടെ യാത്രാക്കൂലി വര്‍ധന ഉള്‍പ്പടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വിളിച്ച എം പിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ പാര്‍ലിമെന്റ് മന്ദിരത്തിലാണ് യോഗം നടക്കുക.
ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്തേക്കുള്ള വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂലൈ 17ന് മുരളീധരന്‍ വിളിച്ചു ചേര്‍ത്ത കേരള എം പിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. വിഷയം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി നേരിട്ട് യോഗം വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തീരുമാനിച്ചത്.
---- facebook comment plugin here -----