Connect with us

Education

എം ബി ബി എസ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്മെന്റ്പ്രസിദ്ധീകരിച്ചു

Published

|

Last Updated

mefതിരുവനന്തപുരം: എം ബി ബി എസ് ആൻഡ് ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റും അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 29ന് വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുളളത്.

എം ബി ബി എസ്/ ബി ഡി എസ് കോഴ്‌സുകളിൽ അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കുന്നവരുടേതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികളെ ഈ ഘട്ടത്തിലുള്ള അലോട്ട്‌മെന്റിൽ പരിഗണിച്ചിട്ടില്ല.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോം പേജിൽ നിന്ന് വിദ്യാർഥികൾക്ക് അലോട്ട്മെന്റ്മെമ്മോയുടെ പ്രിന്റൗട്ട് ലഭ്യമാകും. അലോട്ട്മെന്റ്ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ്മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, അലോട്ടുമെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. ഈ ഘട്ടത്തിൽ പുതുതായോ മുൻഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായോ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടക്കേണ്ടതുമായ ഫീസ്/ബാക്കി തുക(ബാധകമെങ്കിൽ) ഇന്നു മുതൽ അഞ്ചിന് വൈകിട്ട് നാലിന് മുമ്പായി ഓൺലൈൻ പോയ്‌മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടക്കണം. എം ബി ബി എസ് ആൻഡ് ബി ഡി എസ് കോഴ്‌സുകളിലേക്ക് ഗവൺമെന്റ്മെഡിക്കൽ/ദന്തൽ കോളജുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവരും, അഗ്രികൾച്ചർ/വെറ്റിനറി/ഫിഷറീസ് യുനിവേഴ്‌സിറ്റികൾക്ക് കീഴിലുളള കോളജുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവരും മുഴുവൻ ഫീസ് തുകയും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കി അഞ്ചാം തീയതി വൈകിട്ട് നാലിന് മുൻപായി അതാത് കോളജുകളിൽ പ്രവേശനം നേടേണ്ടതാണെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ വ്യക്തമാക്കി.

എം ബി ബി എസ് കോഴ്‌സിന് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ ആർ ഐ ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഞ്ച് ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണർക്കും ബാക്കി തുക കോളജിലും ഒടുക്കേണ്ടതാണ്. എം ബി ബി എസ് കോഴ്‌സിന് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഗവൺമെന്റ്/മൈനോറിറ്റി ക്വാട്ടയിലും ബി ഡി എസ് കോഴ്‌സിന് സ്വാശ്രയ ദന്തൽ കോളജുകളിലെ ഗവൺമെന്റ്/മൈനോറിറ്റി/എൻ ആർ ഐ ക്വാട്ടയിലും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഒരു ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണർക്കും ബാക്കി തുക കോളജിലും ഒടുക്കേതാണെന്ന് വാർത്താക്കുറിപ്പിൽ പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

Latest