കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് രാജിവച്ചു; അടുത്ത തട്ടകം ബി ജെ പി

Posted on: July 31, 2019 10:22 am | Last updated: July 31, 2019 at 5:35 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാംഗത്വം രാജിവെച്ചു. ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അമേത്തിയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗവും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായിരുന്നു സഞ്ജയ് സിംഗ്.

കോണ്‍ഗ്രസ് മാറാന്‍ തയാറായിട്ടില്ലെന്നും ഇപ്പോഴും പഴയകാല നിലപാടുകളില്‍ തുടരുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഭാവിയെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. നിലവില്‍ രാജ്യം മോദിക്കൊപ്പമാണുള്ളത്. രാജ്യം അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനും അവരോടൊപ്പം ചേരുന്നു-സഞ്ജയ് സിംഗ് വ്യക്തമാക്കി.