Connect with us

Gulf

ഹജ്ജ് : ഒന്നാം ഘട്ട വ്യോമനിരീക്ഷണത്തിന് തുടക്കമായി

Published

|

Last Updated

മക്ക/മദീന:ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഹാജിമാരുടെ വരവ് ശക്തമായതോടെ പുണ്യ നഗരികളില്‍ ഹജ്ജിന്റെ മുന്നൊരുക്കങ്ങങ്ങളുടെ ഭാഗമായുള്ള സഊദി എയര്‍ ഫോഴ്‌സിന്റെ വ്യോമ നിരീക്ഷണം ഒന്നാം ഘട്ടത്തിന് തുടക്കമായി .മക്ക മദീന ഹൈവേയിലെ വാഹന ഗതാഗതം , ഹാജിമാരുടെ സഞ്ചാര വഴികള്‍ , റോഡ് സുരക്ഷ തുടങ്ങിയവ ഇരുപത്തിനാല് മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിക്കും. അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും . വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലെയും വ്യോമ നിരീക്ഷണം തുടരും .

അടിയന്തിര സാഹചര്യങ്ങളില്‍ ഇരു ഹറമുകളിലും, ആശുപത്രി പരിസരങ്ങളിലും ഇറങ്ങുന്നതിന് പ്രത്യേക ഹെലിപ്പാടുകള്‍ ഇതിനകം സജ്ജമായിട്ടുണ്ട് .കൂടാതെ രാത്രികാലങ്ങളില്‍ നിരീക്ഷണങ്ങള്‍ക്കായി പ്രത്യേക തെര്‍മല്‍ ക്യാമറകള്‍, നൂതന ആശയവിനിമയ സാങ്കേതിക ഉപകരണങ്ങള്‍ ,മെഡിക്കല്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് നിരീക്ഷണ വിമാനങ്ങള്‍ സജ്ജമായിരുക്കുന്നത് .ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സുരക്ഷ കുറ്റമറ്റതാക്കാനും നടപടികള്‍ സ്വീകരിച്ചതായി സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു