ജാഗ്രതൈ; ‘ഞങ്ങ ഇനി ടിക് ടോക്കിലും’

Posted on: July 30, 2019 2:03 pm | Last updated: July 30, 2019 at 6:12 pm


ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡുകളിലൊന്നായ ടിക്ടോകിലും സജീവമാകുകയാണ്‌ കേരള പോലീസ്. മുന്നറിയിപ്പുകളും ബോധവല്‍ക്കരണ വിഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും ജനങ്ങളുമായി കേരള പോലീസ് പങ്കുവയ്ക്കും. യുവാക്കളുടെ ഹരമാറിയ ടിക്ടോക്കില്‍ ഇതിനകം 32k പേരാണ് കേരള പോലീസിനെ പിന്തുടരുന്നത്. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും നിരീക്ഷിക്കാനും കേരള പോലീസ് ലക്ഷ്യമിടുന്നുണ്ട്. ഫേസ്ബുക്കില്‍ ഒരു മില്യണിലതികം പേരാണ് കേരള പോലീസിന്റെ പേജ് ലൈക് ചെയ്തിരിക്കുന്നത്.