പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: July 30, 2019 12:36 pm | Last updated: July 30, 2019 at 12:36 pm

കോഴിക്കോട്: ദേശിയാപതയില്‍ പയ്യോളി അയനിക്കാട് കാറും ടാങ്കര്‍ ലോറും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സിലില്‍ അബ്ദുല്‍ അസീസന്റെ മകന്‍ മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വടകരയില്‍നിന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും പയ്യോളി പോലീസും നാട്ടുകാരും മറ്റു വാഹനയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.